സിപിഎമ്മും സ്ത്രീനിതിയും

മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ — 5

ഉപസംഹാരം ഫെമിനിസ്റ്റ് ദണ്ഡനീതി നിയമ ഉപകരണങ്ങൾ നിരോധിക്കണമെന്നോ അവ തീർത്തും അപ്രസക്തമാണെന്നോ അല്ല ഈ ലേഖനത്തിൽ ഞാൻ വാദിച്ചിട്ടുള്ളത്. നേരെ മറിച്ച് അവ ഉപയോഗിക്കുമ്പോൾ ജനാധിപത്യവും മനുഷ്യാവകാശങ്ങളും ലിംഗാനീതിയ്ക്കെതിരെയുള്ള പോരോട്ടങ്ങളുടെ സാധ്യതകൾ തന്നെയും അധികാരത്തിൻറെ മേൽ-കീഴറ്റങ്ങൾ കാണാനാകാത്തവിധം പിളർന്ന വായിലകപ്പെട്ടു പോകും വിധം അവരെ പുണരുന്നത് അങ്ങേയറ്റം അപകടകരമായിരിക്കും എന്ന മുന്നറിപ്പ് വായനക്കാരുടെ മുന്നിൽ വയ്ക്കാനാണ് എൻറെ ശ്രമം. നവബ്രാഹ്മണിക പിതൃമേധാവിത്വം അതിവേഗം വളരുകയും സുരക്ഷാ-സംരക്ഷണ-അന്നദാതാഭരണകൂടം അതിവേഗം സ്വയം ശക്തിപ്രാപിക്കുകയും ചെയ്യുന്ന കാലമാണിത്.

മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ –3

സംരക്ഷക-അന്നദാതാ ഭരണകൂടവും ദണ്ഡനീതി ഫെമിനിസവും കേരളത്തിലിന്ന് രാഷ്ട്രീയരംഗത്തും ഭരണരംഗത്തും (ഉദ്യോഗസ്ഥകളല്ലാത്ത) സ്ത്രീകളുടെ പ്രാതിനിധ്യവും അധികാരവും ഇടതുഭരണത്തിനു കീഴിൽപോലും കുറവാണ്. ഇടതുരാഷ്ട്രീയക്കാരികൾക്കു പോലും സ്വന്തമായ രാഷ്ട്രീയസ്വാധീനവലയം ഉണ്ടാക്കാൻ അനുവാദം ഇല്ലെന്നതിന് തെളിവ് ഇപ്പോഴത്തെ സർക്കാർ തന്നെ തന്നിട്ടുമുണ്ട് — ശൈലജ ടീച്ചറെ മാറ്റി സർക്കാരിലെ ആൺ അധികാരികളെ തികച്ചും ആശ്രയിച്ചു മാത്രം നിലനില്പുള്ള മറ്റൊരു സ്ത്രീയെ അവരുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ചതോടെ. പാർട്ടി അധികാരശ്രേണികളിൽ സ്ത്രീകൾ കുറയുകയും കീഴ്ത്തല-കാലാളുകളുടെ കൂട്ടത്തിൽ അവരുടെ സാന്നിദ്ധ്യം ഉയരുകയും ചെയ്യുന്നുണ്ട്.