മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ –4

ദണ്ഡനീതി ഫെമിനിസവും നവബ്രാഹ്മണ പിതൃമേധാവിത്വവും കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിൽ രൂപമെടുത്ത ബ്രാഹ്മണിക പിതൃമേധാവിത്വത്തിന് സവിശേഷസ്വഭാവങ്ങളുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഉയർന്നുവന്ന നവവരേണ്യസമുദായങ്ങളെ — നവോത്ഥാന വ്യവഹാരത്തിൻറെ വാഹകങ്ങളെ — പണിതെടുത്ത അടിസ്ഥാന അധികാര-കൂടങ്ങളിൽ ഒന്നായിരുന്നു നവബ്രാഹ്മണിക പിതൃമേധാവിത്വം. സമുദായ രൂപീകരണത്തിനായി സ്ത്രീകളുടെ വ്യക്തിശേഷികളെ വികസിപ്പിക്കണമെന്നു പറയുകയും, ഒപ്പം തന്നെ ആ ശേഷികളുടെ ശരിയായ ഇടം ആധുനിക ഗൃഹമാണെന്നും, അതുകൊണ്ടുതന്നെ ആധുനിക വനിത എന്നാൽ ആധുനിക ഗൃഹിണി ആണെന്നുമുള്ള തീർപ്പായിരുന്നു അതിൻറെ അടിത്തറ. പരമ്പരാഗത ബ്രാഹ്മണവ്യവസ്ഥയിൽ സ്ത്രീകൾ കുലീന, വേശ്യ, … Continue reading മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ –4 →

Source