മഹാനരകങ്ങൾക്കെതിരെ : ഏപ്രിൽ 23ൻെറ പ്രതിഷേധക്കൂട്ടയ്മയ്ക്കു വേണ്ടി ഒരു കുറിപ്പ്
കേന്ദ്രത്തിൽ മോഡിസർക്കാർ ഭരണത്തിൽ വന്നതിനു ശേഷം നരകത്തിൻറെ വാതായനങ്ങൾ ഒന്നൊന്നായി പിളരുകയും അവ നമ്മേ വിഴുങ്ങുകയും മഹാപാതകങ്ങൾക്ക് നിസ്സഹായരായ ദൃക് സാക്ഷികളാവുക എന്ന അപാരപരീക്ഷണത്തിനു നാം വിധേയരാവുകയും ചെയ്തിരിക്കുന്നു. നിരർബുദനരകവും അർബുദനരകവും പല വട്ടം നാം കടന്നിരിക്കുന്നു.