കേരള സർക്കാർ

മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ — 2

മലയാളി ഫെമിനിസത്തിലെ ‘ദണ്ഡനീതിനിമിഷം’? ദണ്ഡനീതി ഫെമിനിസം (Carceral feminism) എന്ന സങ്കല്പനം ഇന്ന് ലോകഫെമിനിസ്റ്റ് ചർച്ചകളിൽ സുപരിചിതമാണ്. പോലീസ്, കോടതി, ശിക്ഷ, തടവ് മുതലാവയുൾപ്പെടുന്ന ഭരണകൂടശാഖയെ മുഖ്യമായും ആശ്രയിച്ചുകൊണ്ട് സ്ത്രീകൾക്കെതിരെയുള്ള എല്ലാത്തരം ഹിംസയും പരിഹരിക്കാമെന്ന വിശ്വാസത്തിൽ ഊന്നിനിൽക്കുന്ന ഫെമിനിസ്റ്റ് പ്രയോഗങ്ങളെയും ചിന്തയെയുമാണ് അത് സൂചിപ്പിക്കുന്നത്. പാശ്ചാത്യ ഫെമിനിസത്തിൽ ഏറെ പഴക്കമുണ്ടെങ്കിലും അത് 1980-90 ദശകങ്ങളിൽ അമേരിക്കൻ ഫെമിനിസത്തിലെ പ്രമുഖ ധാരയായി ഉയർന്നുവന്നു. ലൈംഗികത്തൊഴിലിനെപ്പറ്റിയുള്ള ചർച്ചകളിലാണ് സമീപകാലത്ത് അതിൻറെ പുനരുജ്ജീവിതരൂപം പ്രത്യക്ഷമായത്.