feminism

An Open Letter to the National Leadership of the AIDWA : Struggle in Unity for Equality, or Struggle in Unity against Impunity?

To the National Leadership which is currently participating in the 13th National Conference of the AIDWA in Thiruvananthapuram. Dear sisters in struggle I write to you from Kerala, where the CPM is currently in power for a second time, a rare achievement indeed, in a state where power changes hands usually in each election.

മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ — 5

ഉപസംഹാരം ഫെമിനിസ്റ്റ് ദണ്ഡനീതി നിയമ ഉപകരണങ്ങൾ നിരോധിക്കണമെന്നോ അവ തീർത്തും അപ്രസക്തമാണെന്നോ അല്ല ഈ ലേഖനത്തിൽ ഞാൻ വാദിച്ചിട്ടുള്ളത്. നേരെ മറിച്ച് അവ ഉപയോഗിക്കുമ്പോൾ ജനാധിപത്യവും മനുഷ്യാവകാശങ്ങളും ലിംഗാനീതിയ്ക്കെതിരെയുള്ള പോരോട്ടങ്ങളുടെ സാധ്യതകൾ തന്നെയും അധികാരത്തിൻറെ മേൽ-കീഴറ്റങ്ങൾ കാണാനാകാത്തവിധം പിളർന്ന വായിലകപ്പെട്ടു പോകും വിധം അവരെ പുണരുന്നത് അങ്ങേയറ്റം അപകടകരമായിരിക്കും എന്ന മുന്നറിപ്പ് വായനക്കാരുടെ മുന്നിൽ വയ്ക്കാനാണ് എൻറെ ശ്രമം. നവബ്രാഹ്മണിക പിതൃമേധാവിത്വം അതിവേഗം വളരുകയും സുരക്ഷാ-സംരക്ഷണ-അന്നദാതാഭരണകൂടം അതിവേഗം സ്വയം ശക്തിപ്രാപിക്കുകയും ചെയ്യുന്ന കാലമാണിത്.

മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ –4

ദണ്ഡനീതി ഫെമിനിസവും നവബ്രാഹ്മണ പിതൃമേധാവിത്വവും കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിൽ രൂപമെടുത്ത ബ്രാഹ്മണിക പിതൃമേധാവിത്വത്തിന് സവിശേഷസ്വഭാവങ്ങളുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഉയർന്നുവന്ന നവവരേണ്യസമുദായങ്ങളെ — നവോത്ഥാന വ്യവഹാരത്തിൻറെ വാഹകങ്ങളെ — പണിതെടുത്ത അടിസ്ഥാന അധികാര-കൂടങ്ങളിൽ ഒന്നായിരുന്നു നവബ്രാഹ്മണിക പിതൃമേധാവിത്വം. സമുദായ രൂപീകരണത്തിനായി സ്ത്രീകളുടെ വ്യക്തിശേഷികളെ വികസിപ്പിക്കണമെന്നു പറയുകയും, ഒപ്പം തന്നെ ആ ശേഷികളുടെ ശരിയായ ഇടം ആധുനിക ഗൃഹമാണെന്നും, അതുകൊണ്ടുതന്നെ ആധുനിക വനിത എന്നാൽ ആധുനിക ഗൃഹിണി ആണെന്നുമുള്ള തീർപ്പായിരുന്നു അതിൻറെ അടിത്തറ.

മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ –3

സംരക്ഷക-അന്നദാതാ ഭരണകൂടവും ദണ്ഡനീതി ഫെമിനിസവും കേരളത്തിലിന്ന് രാഷ്ട്രീയരംഗത്തും ഭരണരംഗത്തും (ഉദ്യോഗസ്ഥകളല്ലാത്ത) സ്ത്രീകളുടെ പ്രാതിനിധ്യവും അധികാരവും ഇടതുഭരണത്തിനു കീഴിൽപോലും കുറവാണ്. ഇടതുരാഷ്ട്രീയക്കാരികൾക്കു പോലും സ്വന്തമായ രാഷ്ട്രീയസ്വാധീനവലയം ഉണ്ടാക്കാൻ അനുവാദം ഇല്ലെന്നതിന് തെളിവ് ഇപ്പോഴത്തെ സർക്കാർ തന്നെ തന്നിട്ടുമുണ്ട് — ശൈലജ ടീച്ചറെ മാറ്റി സർക്കാരിലെ ആൺ അധികാരികളെ തികച്ചും ആശ്രയിച്ചു മാത്രം നിലനില്പുള്ള മറ്റൊരു സ്ത്രീയെ അവരുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ചതോടെ. പാർട്ടി അധികാരശ്രേണികളിൽ സ്ത്രീകൾ കുറയുകയും കീഴ്ത്തല-കാലാളുകളുടെ കൂട്ടത്തിൽ അവരുടെ സാന്നിദ്ധ്യം ഉയരുകയും ചെയ്യുന്നുണ്ട്.

മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ — 2

മലയാളി ഫെമിനിസത്തിലെ ‘ദണ്ഡനീതിനിമിഷം’? ദണ്ഡനീതി ഫെമിനിസം (Carceral feminism) എന്ന സങ്കല്പനം ഇന്ന് ലോകഫെമിനിസ്റ്റ് ചർച്ചകളിൽ സുപരിചിതമാണ്. പോലീസ്, കോടതി, ശിക്ഷ, തടവ് മുതലാവയുൾപ്പെടുന്ന ഭരണകൂടശാഖയെ മുഖ്യമായും ആശ്രയിച്ചുകൊണ്ട് സ്ത്രീകൾക്കെതിരെയുള്ള എല്ലാത്തരം ഹിംസയും പരിഹരിക്കാമെന്ന വിശ്വാസത്തിൽ ഊന്നിനിൽക്കുന്ന ഫെമിനിസ്റ്റ് പ്രയോഗങ്ങളെയും ചിന്തയെയുമാണ് അത് സൂചിപ്പിക്കുന്നത്. പാശ്ചാത്യ ഫെമിനിസത്തിൽ ഏറെ പഴക്കമുണ്ടെങ്കിലും അത് 1980-90 ദശകങ്ങളിൽ അമേരിക്കൻ ഫെമിനിസത്തിലെ പ്രമുഖ ധാരയായി ഉയർന്നുവന്നു. ലൈംഗികത്തൊഴിലിനെപ്പറ്റിയുള്ള ചർച്ചകളിലാണ് സമീപകാലത്ത് അതിൻറെ പുനരുജ്ജീവിതരൂപം പ്രത്യക്ഷമായത്.

മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ — 1

സംശയത്തിൽ നിന്ന് സ്വീകാര്യതയിലേക്ക് കേരളത്തിൽ ഫെമിനിസത്തിൻറെ രാഷ്ട്രീയപരിണാമത്തെ മാറുന്ന ഭരണകൂടത്തിൻറെ പശ്ചാത്തലത്തിൽ മനസ്സിലാക്കാനൊരു ശ്രമമാണ് ഈ എഴുത്ത്. ഫെമിനിസം എന്ന പേര് സ്വയം അവകാശപ്പെടുന്ന രാഷ്ട്രീയം ഇവിടെ 1980കളിലാണ് പൂർണമായ അർത്ഥത്തിൽ പ്രത്യക്ഷമാകുന്നത്. നെഹ്രുവിയൻ വികസനവാദത്തിൻറെ ഇടതു വകഭേദം എന്നു വിശേഷിപ്പിക്കാവുന്ന പ്രത്യയശാസ്ത്രം — അതു കാര്യമായി വിമർശിക്കപ്പെട്ടു തുടങ്ങിയിരുന്നെങ്കിലും — അന്ന് കേരളീയ രാഷ്ട്രീയമണ്ഡലത്തിൽ നിർണായകസാന്നിദ്ധ്യമായിരുന്നു. അപ്പോഴേക്കും അത് കേരളമാതൃകാ വ്യവഹാരത്തിലൂടെ അന്താരാഷ്ട്രപ്രശസ്തി നേടിയെടുക്കുകയും ചെയ്തിരുന്നു.

In solidarity with the Iranian people fighting for democracy and justice: Ayesha Kidwai & Nivedita Menon

This post is jointly written by AYESHA KIDWAI AND NIVEDITA MENON On this international day of solidarity with the Iranian people, two feminists from India send you our greetings, in complete awe of your courage, your creativity, your solidarity with one another, your relentless resistance in the face of cruel and brutal repression.