പോപ്പുലർ ഫ്രണ്ട് കേരള

അഭിമന്യുവധം ഉയർത്തുന്ന കാതലായ പ്രശ്നം

സത്യം പറഞ്ഞാൽ അഭിമന്യു എന്ന വിദ്യാർത്ഥിയുടെ ഞെട്ടിക്കുന്ന കൊലപാതകത്തിനു ശേഷം ആ ചെറുപ്പക്കാരൻറെ മാതാവിൻറെ വിലാപം മാത്രമാണ് ഇപ്പോഴും മുഴങ്ങിക്കേൾക്കുന്നത്. ആ ശബ്ദം മനസ്സിൽ നിന്ന് മായുന്നതേയില്ല. അതുകൊണ്ട് ഹാദിയാകേസ് നടന്ന കാലത്ത് സിപിഎമ്മിൻറെ സൈബർ ബുദ്ധിജീവി-ഗുണ്ടകൾ ഉണ്ടാക്കിയെടുത്ത ആയുധങ്ങൾ അവർ ഫേസ്ബുക്കിലും പുറത്തും പ്രയോഗിക്കുന്നതു കണ്ടിട്ടും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.